ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ലയ്യ കനാൽ പദ്ധതി ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് അൽ ഖാലിദിയയിൽ ഉദ്ഘാടനം ചെയ്തു.
വൈവിധ്യമാർന്ന വികസനങ്ങളും അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുംഉൾക്കൊള്ളുന്നുതാണ് ഈ കനാൽ പദ്ധതി. അവിടെയെത്തിയ ഷെയ്ഖ് ഡോ. സുൽത്താൻ കനാൽ നടപ്പാതയിലെ പ്രത്യേക ഷോകേസിൽ പങ്കെടുക്കുന്നതിന് മുമ്പ് സ്മാരക ഫലകം അനാച്ഛാദനം ചെയ്തു.
മിലിറ്ററി ബാൻഡിനൊപ്പം ഷാർജ മാരിടൈം അക്കാദമിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച പ്രകടനം, തുഴച്ചിൽ മത്സരം, പരമ്പരാഗത കടൽ തീം നാടൻ പ്രകടനങ്ങൾ, അൽ ലയ്യ വാട്ടർ കനാലിലൂടെ കടന്നുപോകുന്ന മാരിടൈം പരേഡ് എന്നിവ ചടങ്ങിൽ അവതരിപ്പിച്ചു. 600 മീറ്റർ നീളമുള്ള ഈ കനാൽ ഖാലിദ് ലഗൂണിനെ അറേബ്യൻ ഗൾഫുമായി ബന്ധിപ്പിക്കുന്നതാണ്.