അബുദാബി മുസഫ മേഖലയിലെ ജനങ്ങൾ കൂടുതലായി താമസിക്കുന്ന മുഹമ്മദ് ബിൻ സായിദ് സിറ്റിയി ൽ 33 പുതിയ പാർക്കുകൾ തുറന്ന് അബുദാബി നഗര-ഗതാഗത വകുപ്പ്.
അബുദാബി നിവാസികളുടെ ജീവി തനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിനോദ ഇടങ്ങളോടുകൂടിയ പുതിയ പാർക്കുകൾ തുറന്നിരിക്കുന്നത്. പിക്‌നിക് മേഖലകൾ, കുട്ടികളുടെ കളിയിടങ്ങൾ, തണലിന് കീഴെയുള്ള ഇരിപ്പിടങ്ങൾ, ഫിറ്റ്നസ് സോണുകൾ, ജോഗിങ് ട്രാക്കുകൾ എന്നിവ പാർക്കിൽ സജ്ജമാണ്.
കായിക പ്രേമികൾക്കായി ബാസ്കറ്റ്ബാൾ, വോളിബാൾ, ബാഡ്‌മിൻ്റൺ കോർട്ടുകളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. നിശ്ചയദാർഢ്യ ജ നതക്കായി പ്രത്യേക സൗകര്യവും പാർക്കിലേർപ്പെടുത്തിയിട്ടുണ്ട്.