യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും NCM കാലാവസ്ഥാ ബുള്ളറ്റിൻ വ്യക്തമാക്കി. അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ ചില ഭാഗങ്ങളിൽ പുലർച്ചെ നേരിയ മഴ ലഭിച്ചതായും കാലാവസ്ഥാ അതോറിറ്റി അറിയിച്ചു.
മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കുറഞ്ഞ വേഗത പരിധി പാലിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു.
ചില ഉൾപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും, മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഇന്ന് പൊടിപകാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 15 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെയാകാനും ചിലപ്പോൾ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ട്.