ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിന് മുന്നിൽ 250 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 249 റൺസ് കുറിച്ചത്.
അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ (79) പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഹാർദിക് പാണ്ഡ്യയും(45) അക്‌സർ പട്ടേലും മികച്ച പിന്തുണ നൽകി. കിവീസിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് വീഴ്ത്തി.