റമദാനിൽ ദുബായിലെ അറവുശാലകളുടെ പ്രവർത്തന സമയം ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ അറവുശാലകൾ ശനിയാഴ്ച മുതൽ വ്യാഴാഴ്‌ച വരെ രാവിലെ 8 മുതൽ വൈകീട്ട് 4 വരെ പ്രവർത്തിക്കും.
വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 11 വരെയും ശേഷം ഉച്ചക്ക് 2 മുതൽ 4 വരെയും സേവനം നൽകും. ജനങ്ങളുടെ ആവശ്യങ്ങൾക്ക് മികച്ച രീതിയിൽ സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് റമദാനിലുടനീളം പുതിയ സമയക്രമം പ്രഖ്യാപിച്ചതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.