ദുബായ് മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ഭൂവിനിയോഗം ഒപ്റ്റിമൈസ് ചെയ്യാൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നഗര വികസന സംരംഭമായ ദുബായിയുടെ ഗതാഗതാധിഷ്ഠിത വികസന (transit-oriented development _ TOD) പദ്ധതിക്ക് ഇന്ന് ചൊവ്വാഴ്ച ചേർന്ന നഗരാസൂത്രണ സുപ്രീം കമ്മിറ്റി അംഗീകാരം നൽകി.
മെട്രോയുടെയും സുസ്ഥിര ഗതാഗതത്തിന്റെയും ഉപയോഗം വർദ്ധിപ്പിച്ചുകൊണ്ട് 20 മിനിറ്റ് സിറ്റി എന്ന ആശയത്തെ പിന്തുണയ്ക്കുന്നതാണ് ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് പദ്ധതി. വ്യത്യസ്ത ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ താമസക്കാർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ അനുവദിക്കുന്നതിനും അതുവഴി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇത് ശ്രമിക്കും