ദുബായിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ ടിക്കറ്റുകളെല്ലാം ഔദ്യോഗിക വെബ്‌സൈറ്റിൽ 40 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു. ഇന്നലെ ചൊവ്വാഴ്ച്ച യുഎഇ സമയം രാത്രി 10 മണിക്ക് ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ചിരുന്നു.
250 ദിർഹം ജനറൽ അഡ്മിഷൻ മുതൽ 12,000 ദിർഹം സ്കൈ ബോക്സ് വരെയുള്ള ടിക്കറ്റുകൾ ഇന്നലെരാത്രി 10.40 ഓടെ തീർന്നു. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ മറ്റൊരു ആവേശകരമായ മത്സരം കളിക്കുന്നത് കാണാൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മാർച്ച് 9 ഞായറാഴ്ച ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് ഇന്ത്യ നേരിടുക. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ ഇന്ന് ബുധനാഴ്ച ലാഹോറിൽ നടക്കും.