തെരുവുകളിലോ വീടുകളിലോ മൃഗങ്ങളെ അനധികൃത കശാപ്പ് ചെയ്താൽ പിഴ ചുമത്തുമെന്ന് അബുദാബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. കശാപ്പ് ചെയ്ത മൃഗങ്ങൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
അബുദാബി സിറ്റി മുനിസിപ്പാലിറ്റിയിലെ അറവുശാലകൾ റമദാൻ മാസത്തിലും ഈദ് അൽ ഫിത്തറിലും ഉപഭോക്താക്കൾക്കായി തുറന്നിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി, അബുദാബി തുറമുഖത്തെ ഓട്ടോമേറ്റഡ് അറവുശാല, ബാനി യാസ് അറവുശാല, അൽ ഷഹാമ അറവുശാല, അൽ വത്ബ അറവുശാല എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.