മാർച്ച് 5 ബുധനാഴ്ച നടന്ന രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡ് വിജയം നേടിയതോടെ, 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. മാർച്ച് 9 ഞായറാഴ്ച്ച ഉച്ചക്ക് 2.30 ന് ദുബായ് ഇന്റര്‍നാഷണണല്‍ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുക.
ഇന്നലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്.
ഇന്ത്യ ഇതുവരെ ജയിച്ച മത്സരങ്ങള്‍ പോലെയാവില്ല ഫൈനല്‍ പോരാട്ടം. ദുബായില്‍ ഇന്ത്യയോട് ഇതിനോടകം കളിക്കാന്‍ ന്യൂസീലന്‍ഡിനായിട്ടുണ്ട്. ഇന്ത്യയോട് തോറ്റെങ്കിലും ദുബായ് പിച്ചിന്റെ സ്വഭാവം ഇപ്പോള്‍ കിവീസിന് നന്നായി അറിയാം. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍. ദുബായിലെ സ്ലോ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ആധിപത്യമുണ്ട്. ഇന്ത്യയോട് തോറ്റെങ്കിലും പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണ ന്യൂസീലന്‍ഡിന് കരുത്ത് പകരും.