യുഎഇയിൽ ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
താപനില ക്രമേണ ഉയരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഇന്ന് പൊടിപടലങ്ങൾ നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ ആകാശം ദിവസം മുഴുവൻ നിലനിൽക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്.
തീരദേശ, ദ്വീപ് മേഖലകളിൽ ഉയർന്ന താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്, അതേസമയം താഴ്ന്ന താപനില 12 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയാകാം. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.