ഉം അൽ ഖുവൈനിലെ ഒരു ഫാക്ടറിയിൽ ഇന്ന് വെള്ളിയാഴ്ച തീപിടുത്തമുണ്ടായതായി എമിറേറ്റിലെ സിവിൽ ഡിഫൻസ് മാനേജ്‌മെന്റ് സെന്റർ അറിയിച്ചു.
ഉം അൽ തുഊബ് വ്യാവസായിക മേഖലയിലെ ഫാക്ടറിയിൽ ആണ് തീപിടുത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതായും അതോറിറ്റി കൂട്ടിച്ചേർത്തു.സംഭവത്തിൽ പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖിയും ഉമ്മുൽ ഖുവൈനിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. സലീം ഹമദ് ബിൻ ഹംദയും ചേർന്നാണ് തീ അണക്കൽ ഓപ്പറേഷന് മേൽനോട്ടം വഹിച്ചത്.