യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ദുബായ്, ഷാർജ, ഉം അൽ ഖുവൈൻ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചിലയിടങ്ങളിൽ നേരിയ മഴയും പ്രതീക്ഷിക്കാം.യുഎഇ തീരത്ത് മിന്നലിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ നേരിയതോ മിതമായതോ ആയ മഴ പെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ storm_ae എന്ന ഇൻസ്റ്റാ അക്കൗണ്ട് ഇന്ന് രാവിലെ പങ്ക് വെച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ അൽ അവീർ, അൽ ഖൂസ്, ദി പാം ജുമൈറ, ദേര തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ മഴ പെയ്തിരുന്നു.