വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള അഞ്ച് രാജ്യങ്ങളിൽ യുഎഇ ഇടംപിടിച്ചതായി ഐക്യരാഷ്ട്രസഭയുടെ (UN) റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, വികസിത രാജ്യങ്ങളെ അപേക്ഷിച്ച്, വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ആഗോളതലത്തിൽ മികച്ച 5 രാജ്യങ്ങളിൽ യുഎഇ ഇടം നേടിയിട്ടുണ്ട്. ഫെഡറൽ നാഷണൽ കൗൺസിലിൽ (FNC) 50 ശതമാനം സീറ്റുകളിലും സ്ത്രീകളാണ്, അൻഡോറയ്‌ക്കൊപ്പം അഞ്ചാം സ്ഥാനത്താണ് യുഎഇ.
ഐക്യരാഷ്ട്രസഭയുടെ വനിതാ രാഷ്ട്രീയം: 2025 പ്രകാരം, ന്യൂസിലാൻഡ് (45.5 ശതമാനം), സ്വീഡൻ (45 ശതമാനം), യുകെ (40.5 ശതമാനം), ഫ്രാൻസ് (36.2 ശതമാനം), ജർമ്മനി (35.7 ശതമാനം), യുഎസ് (28.7 ശതമാനം), സൗദി അറേബ്യ (19.9 ശതമാനം), തുർക്കിയെ (19.9 ശതമാനം), ജപ്പാൻ (15.7 ശതമാനം), ഇന്ത്യ (13.8 ശതമാനം) തുടങ്ങിയ പാശ്ചാത്യ, മറ്റ് ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിലെ വനിതാപ്രാതിനിധ്യം കൂടുതലാണ്. മാർച്ച് 8 ന് ആചരിച്ച അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുതിയ ഈ റിപ്പോർട്ട് പുറത്തിറക്കിയത്.