യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് മാർച്ച് 13 ന് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് രാവിലെ മിലൈസ, പടിഞ്ഞാറൻ ഹബ്ഷാൻ, ബു ഹസ, മഖൈരിസ്, തർഫ, അൽ ദഫ്ര മേഖലയിലെ അൽ സില എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തതായി റിപ്പോർട്ട് ചെയ്തിരുന്നു.
.
അബുദാബിയിലെ സൗത്ത് സായിദ് സിറ്റി, അൽ ഐനിലെ അൽ ദാഹിർ, സർ ബനിയാസ് ദ്വീപ് എന്നിവിടങ്ങളിലും നേരിയ മഴ പെയ്തു. രാജ്യത്തുടനീളം മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ, ഇന്ന് താപനിലയിൽ കുറവുണ്ടാകുമെന്നും NCM പ്രവചിച്ചിട്ടുണ്ട്.