30 ദിവസത്തെ ഇടക്കാല വെടിനിര്‍ത്തലിന് യുക്രൈന്‍ പ്രസിഡന്റ് സമ്മതം അറിയിച്ചതോടെ അമേരിക്കയുടെ ഭാഗത്തു നിന്നും ചടുലമായ നീക്കങ്ങളാണ് ഉണ്ടാകുന്നത്. ഇനി റഷ്യയുടെ ഭാഗത്ത് നിന്നും അനുകൂല നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങള്‍. മൂന്നു വര്‍ഷമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തിന് വൈകാതെ പരിസമാപ്തി ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈന്‍ വെടിനിര്‍ത്തലിന് സന്നദ്ധമായ പോലെ റഷ്യയും തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു.
വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി റഷ്യയിലേക്ക് പ്രതിനിധികളെ അയച്ചിട്ടുണ്ടെന്നും മെന്നും ട്രംപ് പറഞ്ഞു. അതേസമയം യുക്രൈനുമായി വെടിനിര്‍ത്തലിന് റഷ്യ തയ്യാറല്ലെങ്കില്‍ കടുത്ത സാമ്പത്തിക നടപടി നേരിടേണ്ടിവരുമെനും ട്രംപ് മുന്നറിയിപ്പ് നൽകി.
എന്നാല്‍ അതിന്റെ ആവശ്യമുണ്ടാകില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ‘റഷ്യയ്ക്ക് സാമ്പത്തികമായി ദോഷം വരുത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയും. എന്നാല്‍ സമാധാനം സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍ അതിന് മുതിരുന്നില്ല’ – ട്രംപ് കൂട്ടിച്ചേര്‍ത്തു.
സൗദിയിലെ ജിദ്ദയില്‍ യുഎസ്-യുക്രൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദേശം യുക്രൈന്‍ അംഗീകരിച്ചത്.