ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് ടീമുകളുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് നാല് രോഗികൾക്ക് പുതുജീവൻ ലഭിച്ചു.ഒരേസമയം നാലുപേരിൽ ആണ് അവയവമാറ്റ ശാസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) വൈദ്യസഹായത്തോടെയും രാജ്യത്തുടനീളമുള്ള നിരവധി സർക്കാർ, ആരോഗ്യ അധികാരികളുമായി സഹകരിച്ചും ആണ് ഈ ശസ്ത്രക്രിയകൾ നടത്തിയത്.