മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) തങ്ങളുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR)ഉപഗ്രഹമായ എത്തിഹാദ്-സാറ്റ് നാളെ മാർച്ച് 15ന് യുഎസിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ (യുഎഇ സമയം രാവിലെ 10:39 ന്) വിക്ഷേപിക്കുമെന്ന് ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
കാലാവസ്ഥയും പ്രവർത്തന സാഹചര്യങ്ങളും അനുസരിച്ച് വിക്ഷേപണ തീയതിയും സമയക്രമവും മാറിയേക്കാം.
ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത എത്തിഹാദ്-സാറ്റ്, എംബിആർഎസ്സിയുടെ ടീമിന്റെ പങ്കാളിത്തത്തോടെയാണ് രൂപകൽപ്പന ചെയ്തത്.