യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്ന് ശനിയാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ദൃശ്യപരത കുറഞ്ഞതിനെത്തുടർന്ന് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു.
മൊത്തത്തിൽ, ഇന്ന് പനില വർദ്ധിക്കാനുള്ള സാധ്യതയുണ്ട്, പക്ഷേ രാത്രികളിൽ തണുപ്പ് അനുഭവപ്പെടാം.
ഇന്ന് രാത്രിയിലും നാളെ ഞായറാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും, ചില തീരദേശ, പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.