യുഎഇയിലെ ഈ വർഷത്തെ സർക്കാർ ജീവനക്കാർക്കുള്ള ഈദ് അൽ ഫിത്തർ അവധി തീയതികൾ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്കുള്ള അവധികൾ ഹിജ്റ 1446 ശവ്വാൽ 1 ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു. ശവ്വാൽ 4 ന് സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
യുഎഇയിൽ മാർച്ച് 29 ന് ചന്ദ്രക്കല കണ്ടാൽ ശവ്വാൽ ഒന്നായ മാർച്ച് 30 നായിരിക്കും ഈദ് അൽ ഫിത്തർ, അങ്ങനെയാണെങ്കിൽ മാർച്ച് 30,31 ഏപ്രിൽ 1 എന്നിങ്ങനെയായിരിക്കും അവധിദിനങ്ങൾ. റമദാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ മാർച്ച് 31 ന് ആയിരിക്കും ഈദ് അൽ ഫിത്തർ, അങ്ങനെയാണെങ്കിൽ മാർച്ച് 31, ഏപ്രിൽ 1,2 എന്നിങ്ങനെയായിരിക്കും അവധിദിനങ്ങൾ.