യുഎഇയിൽ12 തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിക്കെടുത്തതിന് രണ്ട് വ്യക്തികൾക്ക് യുഎഇ കോടതി 600,000 ദിർഹം പിഴ ചുമത്തി. ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. 12 തൊഴിലാളികൾക്ക് 1,000 ദിർഹം പിഴ ചുമത്തി രാജ്യത്ത് നിന്ന് നാടുകടത്തി.
റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) കഴിഞ്ഞ മാസം 252 പരിശോധനകൾ നടത്തിയതായും വെളിപ്പെടുത്തിയ. എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാതെ, 4,771 സ്ഥാപനങ്ങൾ പരിശോധിച്ചപ്പോൾ നിരവധി നിയമവിരുദ്ധരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു.