ഈ വർഷം റമദാനിന്റെ ആദ്യ പകുതിയിൽ 107 യാചകരെ അറസ്റ്റ് ചെയ്യുകയും 50,000 ദിർഹത്തിലധികംപിടിച്ചെടുക്കുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. യാചകരിൽ 87 പുരുഷന്മാരും 20 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
‘ഭിക്ഷാടനം ഒരു കുറ്റകൃത്യവും ദാനം ഒരു ഉത്തരവാദിത്തവുമാണ്’ എന്ന തലക്കെട്ടിലുള്ള ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായുള്ള ഈ ഓപ്പറേഷനിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളുടെ സഹതാപം ചൂഷണം ചെയ്യുന്നത് തടയാനും യഥാർത്ഥ സഹായം ആവശ്യമുള്ളവർക്ക് തിരിച്ചുവിടാനും ഈ കാമ്പെയ്‌ൻ ലക്ഷ്യമിടുന്നു.