വാണിമേൽ സ്വദേശി ദുബായിൽ നിര്യാതനായി. കോഴിക്കോട് വാണിമേൽ വയൽപീടിക വടക്കയിൽ ഹമീദ് (57) ആണ് മരണപ്പെട്ടത്. പിതാവ്: കുഞ്ഞബ്ദുല്ല കുളത്തുങ്കര, ഭാര്യ: റംല പട്ടാടത്തിൽ
മക്കൾ: ആശിർ (ദുബായ് ), ആശിഖ്.
ഐസിഎഫ് ഹംരിയ്യ യൂണിറ്റ് മെമ്പറും സംഘടന-സ്ഥാപനങ്ങളുടെ സജീവ സഹകാരിയുമായിരുന്നു ഹമീദ്. സഹോദരൻ കുഞ്ഞാലിയും ദുബായിൽ വെച്ചാണ് മരണമടഞ്ഞത്.