ദുബായ് ഗ്ലോബൽ വില്ലേജിന്റെ പരിസരത്ത് ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മുഹമ്മദ് ബിൻ സായിദ് റോഡിലെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ തീപിടുത്തമുണ്ടായി. തുടർന്ന് ആകാശത്തേക്ക് കനത്ത പുക ഉയരുകയും തിരക്കേറിയ ഹൈവേയിലെ ഗതാഗതം മന്ദഗതിയിലാവുകയും ചെയ്തു.
ഗ്ലോബൽ വില്ലേജിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകളിൽ നിന്ന് തീജ്വാലകൾ ഉയരുന്നത് കാണപ്പെട്ടു.
പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായതായി വാഹന ഉടമകൾ റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. അവസാന റിപ്പോർട്ടുകൾ പ്രകാരം, തീ ഇപ്പോഴും ആളിപ്പടരുകയായിരുന്നു. അടിയന്തര സേവനങ്ങൾ സ്ഥലത്തുണ്ടായിരുന്നു.