അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരന്‍ ഭാനു ദമ്പതികളുടെ മകന്‍ ശരത് (36) ആണ് മരിച്ചത്. ഇന്നലെ വെള്ളിയാഴ്ച രാത്രി 11മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
അബുദാബിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അപ്പുറമുള്ള മരുഭൂമിയിലെ അല്‍ ഖുവാ മില്‍ക്കി വേ കാണാന്‍ പോകവെയാണ് അപകടം സംഭവിച്ചത്. മണല്‍പ്പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. അപകട വിവരം അറിഞ്ഞ് ആംബുലൻസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും ശരത്തിനെ രക്ഷിക്കാനായില്ല. ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.