ഇന്നലെ മാർച്ച് 23 ഞായറാഴ്ച പുലർച്ചെ 31 കാരനായ എമിറാത്തി ബൈക്ക് യാത്രികൻ വാഹനാപകടത്തിൽ മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. ഫുജൈറയിലെ അൽ മസല്ലത്ത് ബീച്ച് സ്ട്രീറ്റിൽ ഒരു വാഹനവും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ഫുജൈറ പോലീസ് അറിയിച്ചു.