ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തി വീട്ടിലേക്ക് പോകവേ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശിനി ഡോ. ബിന്ദു ഫിലിപ്പ് (48) മരിച്ചു. ഷാർജ ബുഹൈറ കോർണിഷ് എൻഎംസിയിലെ ഗൈനക്കോളജിസ്റ്റായിരുന്നു
ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് കാർ അപകടത്തിൽപെട്ടത്. ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി.
ബിന്ദുവിൻ്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അഞ്ജലീന വീനസ്