യുഎഇയിൽ പുതിയ ഇന്ത്യ ഹൗസ് വരുന്നു

A new India House is coming for this purpose.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തതിൻ്റെ ഭാഗമായി യുഎഇയിൽ പുതിയ സാംസ്കാരിക കേന്ദ്രം നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗമാണ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ടത്.

യുഎഇ വിദേശകാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ല എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. കല, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം, സർഗാത്മകത തുടങ്ങിയ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ-യുഎഇ കൾച്ചറൽ കൗൺസിലിന് രൂപം നൽകാനും യോഗം തീരുമാനിച്ചു.

ഇന്ത്യ ഹൗസ് ആയിരുന്നു ചർച്ചയുടെ പ്രധാനപ്പെട്ട തീരുമാനം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന നിർമിതിയാകും ഇന്ത്യ ഹൗസ്. സാംസ്കാരിക എവിടെ, എപ്പോൾ നിർമിക്കും എന്നതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!