ദുബായിൽ ഈദ് അൽ ഫിത്തർ അവധിക്കാലത്ത് മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും സൗജന്യമായിരിക്കും. ശവ്വാൽ 1 മുതൽ 3 വരെയാണ് സൗജന്യ പാർക്കിംഗ് പ്രവർത്തിക്കുക, പെയ്ഡ് പാർക്കിംഗ് ഫീസ് ശവ്വാൽ 4 ന് പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഈദ് ദിനത്തിൽ ദുബായ് മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കും. റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ മാർച്ച് 29 ശനിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം), മാർച്ച് 30 ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം), മാർച്ച് 31 തിങ്കൾ മുതൽ ബുധൻ വരെ ഏപ്രിൽ 2 വരെ രാവിലെ 5 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം) എന്നിങ്ങനെയാണ് ദുബായ് മെട്രോ പ്രവർത്തിക്കുക