അബുദാബി യാസ് ദ്വീപിലെ ഒരു നിര്‍മ്മാണ സ്ഥലത്ത് ഇന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടുത്തം അധികൃതര്‍ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ സിവിൽ ഡിഫൻസ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അബുദാബി പോലീസ് നേരത്തെ പറഞ്ഞിരുന്നു. എല്ലാ വിവരങ്ങളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമേ എടുക്കാവൂ എന്ന് അതോറിറ്റി പ്രത്യേകം പറഞ്ഞിരുന്നു.
യാസ് വാട്ടർവേൾഡിന്റെ നിർമ്മാണത്തിലിരിക്കുന്ന വിപുലീകരണ മേഖലയിലാണ് സംഭവം നടന്നതെന്ന് അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു.
അബുദാബി പോലീസ് തീപിടുത്തമുണ്ടായ പ്രദേശം വളഞ്ഞിരിക്കുകയാണ്, വാഹനമോടിക്കുന്നവർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ മറ്റ് വഴികൾ ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യർത്ഥിച്ചിട്ടുണ്ട്.