യുഎഇയിൽ ഈദ് അൽ ഫിത്തറിന് രാവിലെയുള്ള നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ദുബായിൽ രാവിലെ 6.30 നും, ഷാർജ സിറ്റിയിലും ഹംരിയ മേഖലയിലും രാവിലെ 6.28 നും, ഷാർജയിലെ അൽ ദൈദിൽ രാവിലെ 6.26 നും മദാമിലും, മലീഹയിലും രാവിലെ 6.27 നും ഖോർഫക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ പട്ടണങ്ങളിൽ രാവിലെ 6.25 നും നമസ്കാരം നടക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.
അജ്മാനിലും രാവിലെ 6.28 ന് ഈദ് നമസ്കാരം നടക്കും. അബുദാബിയിൽ, സൂര്യൻ അൽപ്പം വൈകി (ഏകദേശം രാവിലെ 6.13 ന് ) ഉദിക്കുന്നതിനാൽ ഈദ് നമസ്കാരം രാവിലെ 6.33 ന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 6:04 ന് സൂര്യോദയം അനുഭവപ്പെടുന്ന ഫുജൈറയിൽ, നമസ്കാരം രാവിലെ 6.24 ന് നടക്കാൻ സാധ്യതയുണ്ട്.
രാവിലെ 6:04 ന് സൂര്യൻ ഉദിക്കുന്ന റാസൽ ഖൈമയിൽ രാവിലെ 6.24 ന് നമസ്കാരം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
ഉമ്മുൽ ഖുവൈനിലെ നമസ്കാരം രാവിലെ 6.26 ന് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.