യുഎഇയിൽ 2025 ഏപ്രിൽ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.
ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.57 ദിർഹമായിരിക്കും. മാർച്ചിൽ ഇതിന് 2.73 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 16 ഫിൽസിന്റെ കുറവുണ്ടാകും.
സ്പെഷ്യൽ 95 ന് ഏപ്രിൽ മാസത്തിൽ 2.46 ദിർഹമായിരിക്കും. മാർച്ചിൽ ഇതിന് 2.61 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 15 ഫിൽസിന്റെ കുറവുണ്ടാകും.
ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന് ഏപ്രിൽ മാസത്തിൽ 2.38 ദിർഹമായിരിക്കും. മാർച്ചിൽ ഇ ഇതിന് 2.54 ദിർഹം ആയിരുന്നു. ഏപ്രിൽ മാസത്തിൽ 16 ഫിൽസിന്റെ കുറവുണ്ടാകും.
ഡീസൽ ലിറ്ററിന് ഏപ്രിൽ മാസത്തിൽ 2.63 ദിർഹമായിരിക്കും. മാർച്ചിൽ ഇതിന് 2.77 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 14 ഫിൽസ് കുറയും.