ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് ഇന്ന് തിങ്കളാഴ്ച അന്തരിച്ചതിനെത്തുടർന്ന് യു എ ഇയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
തന്റെ മാതാവ് ഷെയ്ഖ ഹെസ്സ ബിൻത് ഹുമൈദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഷംസിയുടെ മരണത്തിൽ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല അനുശോചിച്ചു.
ഭരണാധികാരിയുടെ ഓഫീസ് ഇന്ന് മുതൽ പതാകകൾ താഴ്ത്തി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈനിലെ അൽ റാസ് പ്രദേശത്തുള്ള ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ ഉച്ചയ്ക്ക് ശേഷം മയ്യിത്ത് നമസ്‍കാരം നടക്കും.