അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ കാസർകോട് സ്വദേശി യുവാവ് ദുബായിൽ മരിച്ചു.

A young man from Kasaragod died in Dubai while preparing to go home for vacation.

അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർകോട് ചൗക്ക് ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസായിരുന്നു. ദുബായ് കറാമ അൽഅൽത്താർ സെന്‍ററിലെ ജീവനക്കാരനാണ്.

പനി ബാധിച്ച് ഇന്ന് രാവിലെ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിൽസതേടിയ ഇദ്ദേഹം വൈകുന്നേരത്തോടെ മരിച്ചുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. നാലുവർഷമായി ദുബായിൽ ജോലി ചെയ്യുന്ന റിഷാൽ വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ബ്ലാർക്കോട് റിസാന മഹല്ലിൽ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. അവിവാഹിതനാണ്​. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!