ദിബ്ബ അൽ ഫഖീത് പ്രദേശത്ത് ദേശീയ ദിനാഘോഷ വേളയിൽ വഴിയാത്രക്കാരുടെ മേൽ സോപ്പ് പത തളിച്ച് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയ 14 വ്യക്തികൾക്കെതിരായ കേസിൽ ദിബ്ബ അൽ ഫുജൈറ മിസ്‌ഡിമെനർ കോടതി വിധി അടുത്തിടെ പുറപ്പെടുവിച്ചു. ഓരോ പ്രതിക്കും 1,000 ദിർഹം വീതം പിഴ ചുമത്തി.
പ്രതികൾ പൊതുസ്ഥലത്ത് സോപ്പ് പത തെളിച്ചപ്പോൾ നിരവധി ആളുകളുടെ കണ്ണുകൾക്ക്, ദോഷകരമായി ബാധിക്കാൻ കാരണമായി. ദിബ്ബ അൽ ഫുജൈറ പോലീസ് വ്യക്തികളെ അറസ്റ്റ് ചെയ്യുകയും അവരിൽ 12 പേർക്കെതിരെ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ മനഃപൂർവ്വം ചെയ്തതിന് കുറ്റം ചുമത്തുകയും ചെയ്തു. ബാക്കിയുള്ള രണ്ട് പേർക്കെതിരെ ദോഷം വരുത്തിയതിനും കൂടി കേസെടുത്തു.