സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2030 ആകുമ്പോഴേക്കും 13-14 വയസ് പ്രായമുള്ള പെൺകുട്ടികളിൽ 90% പേർക്കും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ നൽകാൻ യുഎഇ ലക്ഷ്യമിടുന്നതായി അധികൃതർ വെള്ളിയാഴ്ച വെളിപ്പെടുത്തി.
പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സാംക്രമിക രോഗങ്ങൾ തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ആൺകുട്ടികൾക്കുള്ള എച്ച്പിവി വാക്സിനേഷൻ, 25 വയസ്സ് മുതൽ സ്ത്രീകൾക്കുള്ള പാപ് സ്മിയർ എന്നിവയും ദേശീയ തന്ത്രത്തിന്റെ ഭാഗമാണ്.
വിശാലമായ പൊതുജനാരോഗ്യ സംരംഭത്തിന്റെ ഭാഗമായുള്ള സമഗ്ര പദ്ധതി, പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ലോകോത്തര ചികിത്സ എന്നിവയിലൂടെ HPV യുമായി ബന്ധപ്പെട്ട രോഗങ്ങളെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) പറഞ്ഞു.