മൂന്നാഴ്ച നീളുന്ന അവധിക്കുശേഷം യു എഇയിലെ ഇന്ത്യൻ സ്കൂളുകളിൽ ഇന്ന് ഏപ്രിൽ 7 തിങ്കളാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കമാവും. അബുദാബി, ദുബായ്, ഷാർജ എമിറേറ്റിലെ സ്കൂളുകളാണ് തിങ്കളാഴ്ച തുറക്കുക. റാസൽഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, അജ്മാൻ സ്കൂളുകൾ ഇന്ന് തുറക്കുമെ ങ്കിലും ഏപ്രിൽ 14 മുതലാണ് ക്ലാസുകൾ ആരംഭിക്കുക.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കും. മാർച്ചിലെ വാർഷിക പരീക്ഷക്ക് ശേഷമാണ് കുട്ടികൾ പുതിയ ക്ലാസുകളിലേക്ക് പ്രവേശനത്തിനൊരുങ്ങുന്നത്.