റാസൽഖൈമയിൽ രണ്ട് വയസ്സുകാരൻ വെള്ളം നിറച്ച ബക്കറ്റിൽ വീണ് മുങ്ങിമരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പഴയ റാസൽഖൈമയിലെ സിദ്രൂഹ് പരിസരത്തുള്ള ഒരു കുടുംബവീട്ടിൽ ആണ് സംഭവമുണ്ടായത്.
പാകിസ്ഥാൻ പൗരനും നാല് സഹോദരങ്ങളിൽ ഇളയവനുമായ അബ്ദുള്ള മുഹമ്മദ് മുഹമ്മദ് അലി എന്ന കുട്ടിയെ റാസൽഖൈമയിലെ സഖർ സർക്കാർ ആശുപത്രിയിൽ എത്തിച്ച് രക്ഷിക്കാൻ കുടുംബം തീവ്രശ്രമം നടത്തിയെങ്കിലും, എത്തിച്ചേർന്നപ്പോഴേക്കും കുട്ടി മരിച്ചതായി മെഡിക്കൽ വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
കുട്ടി അടുക്കളയിലേക്ക് ഒളിച്ചുകയറിയപ്പോൾവെള്ളം നിറച്ച ഒരു ബക്കറ്റ് ശ്രദ്ധിക്കാതെ കിടന്നിരുന്നു. ഈ ബക്കറ്റിൽ വീണാണ് കുട്ടി മുങ്ങിമരിച്ചത്. കുറെ നേരം ആരും കുട്ടിയെ ശ്രദ്ധിച്ചില്ല. ആ സമയത്ത്, വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി അച്ഛൻ പുറത്ത് പോയപ്പോഴാണ് ഈ സംഭവമുണ്ടായത്.