വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാൻ സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനി റിയാദ് എയര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്ന്റെ ലൈസന്‍സ് കരസ്ഥമാക്കി,
ഈ വര്‍ഷം അവസാന പാദത്തോടെയാണ് റിയാദ് എയര്‍ സര്‍വീസുകള്‍ ആരംഭിക്കുക.സര്‍വീസുകള്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 11 ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള ആദ്യ പരീക്ഷണ പറക്കലുകള്‍ റിയാദ് എയര്‍ നടത്തി തുടങ്ങിയിരുന്നു.