ദുബായ് GDRFA യുടെ പുതിയ സേവന കേന്ദ്രം മാക്സ് മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു.
നവീകരണ പ്രവർത്തനങ്ങൾക്കായി അൽ ജാഫലിയയിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) ദുബായുടെ പ്രധാന കസ്‌റ്റമർ ഹാപ്പിനസ് കേന്ദ്രം അടച്ചിടുന്നതിനാൽ പകരം സേവനങ്ങൾ നൽകുന്നതിനായി മാക്സ് മെട്രോ സ്റ്റേഷന് സമീപം പുതിയ GDRFA സേവന കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭിക്കുന്നതിനായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ അധികൃതർ ഉപദേശിച്ചു. 24 മണിക്കൂറും ലഭ്യമായ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാം.
ഏതെങ്കിലും അന്വേഷണങ്ങൾക്കായി 8005111 എന്ന ടോൾ ഫ്രീ നമ്പറിൽ അമേർ കോൾ സെന്ററുമായോ (http://www.gdrfad.gov.ae) എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാം.