ദുബായിൽ 5 വയസ്സുകാരിയുടെ തലയോട്ടിയിൽ നിന്ന് തണ്ണിമത്തന്റെ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ട്യൂമർ എന്ന് വിശ്വസിക്കപ്പെടുന്ന ഇത് വിജയകരമായി നീക്കം ചെയ്തതിനെത്തുടർന്ന്, തലയോട്ടിയിലെ ട്യൂമർ ബാധിച്ച അഞ്ച് വയസ്സുള്ള ഒരു അറബ് പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ചെന്ന് ദുബായിൽ ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ പറഞ്ഞു. മെഡ്കെയർ ആശുപത്രി അൽ സഫയിലെ ഡോക്ടർമാർ ആണ് തലയോട്ടിയിലെ 20 സെന്റീമീറ്റർ x 10 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമർ ആണ് നീക്കം ചെയ്തത്.
സമീപകാല മെഡിക്കൽ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ട്യൂമറുകളിൽ ഒന്നാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാൽ ഈ ശസ്ത്രക്രിയ അസാധാരണമായ ഒരു മെഡിക്കൽ നാഴികക്കല്ലാണ്. പെൺകുട്ടി സുഖം പ്രാപിച്ചു വരികയാണ്.
ട്യൂബറസ് സ്ക്ലിറോസിസ് കോംപ്ലക്സ് (TSC) എന്ന ജനിതക രോഗത്തിന്റെ ഫലമായാണ് ഈ ട്യൂമർ ഉണ്ടായത്, ഇത് ചർമ്മത്തിൽ വിള്ളൽ , അപസ്മാരം എന്നിവയ്ക്ക് കാരണമാകുന്നു. ട്യൂബറസ് സ്ക്ലിറോസിസ് കോംപ്ലക്സും, തുടർന്നുള്ള ചർമ്മത്തിലെ വിള്ളലും ലോകമെമ്പാടുമുള്ള ഏകദേശം പത്ത് ലക്ഷം ആളുകളെ ബാധിക്കുന്നുണ്ട്. ഓരോ വർഷവും, 6,000 കുട്ടികളിൽ ഒരാൾക്ക് ഈ അവസ്ഥയോടെയാണ് ജനിക്കുന്നത്.