മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ഇപ്പോൾ യുഎഇയിലും പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് എമ്പുരാൻ.
യുഎഇയിൽ എമ്പുരാൻ 500K ടിക്കറ്റുകൾ വിറ്റഴിച്ചിരിക്കുന്നു എന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു.
എമ്പുരാൻ ഇതിനോടകം ആഗോളതലത്തിൽ 250 കോടി നേടിക്കഴിഞ്ഞു. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
Half a million hearts won in the UAE!#L2E #Empuraan rewriting South Indian cinema records!
In cinemas near you! pic.twitter.com/MvQQXPg7KI
— Aashirvad Cinemas (@aashirvadcine) April 7, 2025