ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനും പുറത്തുപോകാനുമുള്ള അവസാന തീയതികൾ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഉംറ തീർഥാടകർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള അവസാന തീയതി ഏപ്രിൽ 13 ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്നും പുറത്തുപോകാനുള്ള അവസാന തീയതി ഏപ്രിൽ 29 ആണ്. ഈ തീയതിക്ക് ശേഷം തങ്ങുന്നത് നിയമപരമായ പിഴകൾക്ക് വിധേയമാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് അധികൃതർ പറഞ്ഞു
ഉംറ ചെയ്യുന്നവർക്ക്, രാജ്യത്തേക്ക് വിസ നേടേണ്ടത് അത്യാവശ്യമാണ്, തുടർന്ന് നുസുക് ആപ്പ് വഴി ഉംറ പെർമിറ്റ് നേടണം. തീർത്ഥാടനം നടത്തുന്നവർ ലൈസൻസുള്ള ഓപ്പറേറ്റർമാരിൽ നിന്ന് സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.