ഹത്ത ഡാമിൽ നഷ്ടപ്പെട്ട ഒരു വിനോദസഞ്ചാരിയുടെ മാല വേഗത്തിൽ ദുബായ് പോലീസ് വീണ്ടെടുത്ത് നൽകി
മാല നഷ്ടപ്പെട്ടതായി ഒരു വിനോദസഞ്ചാരി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തുറമുഖ പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്ബി മറൈൻ റെസ്ക്യൂ ടീമുകളെ ഉടൻ തന്നെ അയച്ച് തിരച്ചിൽ ആരംഭിക്കുകയും മാല വീണ്ടെടുത്ത് വിനോദസഞ്ചാരിക്ക് തിരികെ നൽകുകയും ചെയ്യുകയായിരുന്നു.
മറൈൻ റെസ്‌ക്യൂ യൂണിറ്റ് സാധാരണയായി സമാനമായ അടിയന്തരാവസ്ഥകൾ, അപകടങ്ങൾ, സമുദ്ര അപകടങ്ങൾ എന്നിവയിൽ പ്രതികരിക്കുമെന്നും കേണൽ അലി പറഞ്ഞു. എന്നിരുന്നാലും, പൊതുജനങ്ങൾക്ക് സന്തോഷം നൽകുന്നതിനായി പ്രതീക്ഷകൾക്കപ്പുറത്തേക്ക് പോകാൻ ടീം എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജല പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും കേണൽ അലി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.