ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ചൊവ്വാഴ്ച രാവിലെ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ കേരളത്തിന്റെ കലാരൂപമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപിയും സംഘവും അദ്ദേഹത്തെയും സംഘത്തെയും വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചത്.
ഇപ്പോൾ ഷെയ്ഖ് ഹംദാൻ തന്റെ 16.9 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരിക്കുകയാണ് ചെണ്ടമേളത്തിന്റെ ചിത്രം.