ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുംബൈയിൽ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ (ICC) ഉന്നത ഉദ്യോഗസ്ഥനുമായും കൂടിക്കാഴ്ച നടത്തി.
രണ്ട് ദിവസത്തെ ചരിത്രപ്രധാനമായ ഇന്ത്യാ സന്ദർശനത്തിനായി ഷെയ്ഖ് ഹംദാൻ മുംബൈയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്.
കറുത്ത സ്യൂട്ട് ധരിച്ച ഷെയ്ഖ് ഹംദാൻ, ഐസിസി ചെയർമാൻ ജയ് ഷാ, സ്റ്റാർ കളിക്കാരായ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് , ഹാർദിക് പാണ്ഡ്യ എന്നിവരുമായി ഒരു ഹ്രസ്വ കൂടിക്കാഴ്ച നടത്തി.
ദുബായ് 11എന്ന് ബ്രാൻഡ് ചെയ്ത ജേഴ്‌സിയിൽ ഒപ്പിടുകയും, രോഹിത് ശർമ്മക്കൊപ്പം ജേഴ്‌സി പിടിച്ചുകൊണ്ട് ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്യുകയും ചെയ്തു. ടീം ഇന്ത്യയുമായുള്ള അവിസ്മരണീയമായ കൂടിക്കാഴ്ച എന്നർത്ഥം വരുന്ന “ടീം ഇന്ത്യ കേ സാത്ത് ഏക് യാദ്ഗാർ മുലകാത്ത്” എന്ന ഹിന്ദി പോസ്റ്റിൽ ഷെയ്ഖ് ഹംദാൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാമിൽ നിന്നുള്ള ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.