അടുത്ത മാസം മേയ് 15 മുതൽ ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മെയ് 22 മുതൽ കണ്ണൂരിലേക്ക് 615 ദിർഹമായി ഉയരും.
ദുബായ്, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിൽ നിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സർവീസും ഉണ്ടായിരിക്കും.