അബുദാബിയിൽ തൊഴിലുടമയുടെ കുട്ടിയോട് ക്രൂരമായി പെരുമാറിയ വീട്ടുജോലിക്കാരിക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 10,000 ദിർഹം പിഴ ചുമത്തി.
കുഞ്ഞിനോട് ജോലിക്കാരി മോശമായി പെരുമാറുന്നത് സിസി ടീവി ദൃശ്യങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തൊഴിലുടമ കർശനമായ നടപടികളിലേക്ക് കടന്നത്. ജോലിക്കാരിയുടെ ഈ പെരുമാറ്റം കുട്ടിക്ക് ശാരീരികവും മാനസികവുമായ ദോഷം വരുത്തിവെച്ചുവെന്ന് തൊഴിലുടമ കോടതിയിൽ പറഞ്ഞു .
കേസ് ഫയൽ ചെയ്ത കുട്ടിയുടെ പിതാവ് 51,000 ദിർഹം നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്, എന്നാൽ കോടതി വീട്ടുജോലിക്കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും, കുട്ടിയുടെ രക്ഷിതാവിന് വീട്ടുജോലിക്കാരി 10,000 രൂപ നൽകാൻ വിധിക്കുകയുമായിരുന്നു.