യുഎഇയിലെ ഏറ്റവും പ്രായം കൂടിയ ബിസിനസ് നേതാക്കളിൽ ഒരാളും മേഖലയിലെ ഒരു മുതിർന്ന വ്യാപാരിയുമായ അൽ ഫർദാൻ ഗ്രൂപ്പിന്റെ ഓണററി ചെയർമാനുമായ ഹജ് ഹസൻ ഇബ്രാഹിം അൽ ഫർദാൻ (94 ) അന്തരിച്ചു.
അദ്ദേഹത്തിന്റെ വിയോഗ വാർത്ത ചെറുമകനും അൽ ഫർദാൻ എക്സ്ചേഞ്ച് എൽഎൽസിയുടെ സിഇഒയുമായ ഹസൻ ഫർദാൻ അൽ ഫർദാൻ ആണ് അറിയിച്ചിരിക്കുന്നത്. ഗ്രൂപ്പ് സോഷ്യൽ മീഡിയയിലും ഈ വാർത്ത പങ്ക് വെഞ്ചിട്ടുണ്ട്.
സ്ഥാപകനോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് അൽ ഫർദാൻ ഗ്രൂപ്പ് പ്രഖ്യാപിച്ചു.