യുഎഇയിൽ ഗാർഹിക തൊഴിലാളികൾക്ക് 12 മണിക്കൂർ നിർബന്ധിത വിശ്രമം നൽകണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ആവർത്തിച്ചു പറഞ്ഞു.
മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരം, ഗാർഹിക തൊഴിലാളികൾക്ക് ദിവസേന കുറഞ്ഞത് 12 മണിക്കൂർ വിശ്രമത്തിന് അർഹതയുണ്ട്, അതിൽ കുറഞ്ഞത് 8 മണിക്കൂർ തുടർച്ചയായിരിക്കണം. വിശ്രമം, ഭക്ഷണം, അല്ലെങ്കിൽ വെറുതെയിരിക്കൽ എന്നിവയ്ക്കുള്ള ഇടവേളകൾ ജോലി സമയത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ കഴിയില്ലെനും മന്ത്രാലയം വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളുടെ ആഴ്ചതോറുമുള്ള വിശ്രമ കാലയളവുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ ഈ പരാമർശം.