ഷാർജ അൽ നഹ്ദയിലെ ബുഖാറ സ്ട്രീറ്റിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇന്ന് ഞായറാഴ്ച രാവിലെ തീപിടുത്തമുണ്ടായി. രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ നിന്നാണ് തീ പടർന്നത്.
തീ അണയ്ക്കുന്നതിനായി കുറഞ്ഞത് അഞ്ച് ഫയർ ട്രക്കുകളെങ്കിലും സ്ഥലത്തെത്തിയിരുന്നു, പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥിതിഗതികൾ വിലയിരുത്താൻ വേഗത്തിൽ പ്രവർത്തിച്ചു. സുരക്ഷ ഉറപ്പാക്കാൻ, കെട്ടിട നിവാസികളെ ഒഴിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
courtesy : khaleej times